24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 13, 2024
September 1, 2024
December 17, 2023
July 19, 2023
June 8, 2023
August 28, 2022
July 2, 2022
May 25, 2022
May 8, 2022
May 1, 2022

കാലിക്കറ്റ് സര്‍വകലാശാല സെക്യൂരിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

Janayugom Webdesk
July 2, 2022 12:56 pm

കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠന്‍ പൊലീസ് കസ്റ്റഡയിലാണ്. സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു പീഡനം. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

കഴിഞ്ഞ മാസം 29 നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ തൊട്ടടുത്തുള്ള സ്‌കൂളില്‍ നിന്ന് എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടയില്‍ സര്‍വകലാശാലയിലെ പരിസരത്തുള്ള ഗാര്‍ഡനിലും മറ്റും ചുറ്റി നടന്ന് കാണുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ സെക്യൂരിറ്റി ജീവനക്കാരന്‍ കാണാന്‍ ഇടയായി. ഒറ്റയ്ക്ക് നടക്കുന്ന പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് തൊട്ടടുത്തുള്ള സ്ഥലത്ത് കൊണ്ടുപോയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും തേഞ്ഞിപ്പലം പൊലീസ്സ്റ്റേഷനില്‍ കേസ് നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ജീവനക്കാരനെ പിരിച്ചുവിടാനുള്ള നീക്കം സര്‍വകലാശാല കൈക്കൊണ്ടിട്ടുണ്ട്.

Eng­lish sum­ma­ry; Cali­cut Uni­ver­si­ty secu­ri­ty school stu­dent threat­ened and raped

You may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.