15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 16, 2023
July 19, 2023
July 6, 2023
June 20, 2023
February 22, 2023
February 18, 2023
December 15, 2022
August 28, 2022
July 26, 2022
July 6, 2022

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അച്ഛന് വധശിക്ഷ

Janayugom Webdesk
ചെന്നൈ
May 1, 2022 9:29 am

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. പരാതിപ്പെടാതെ വിവരം രഹസ്യമാക്കിയ പെൺകുട്ടിയുടെ അമ്മയെ ജീവപര്യന്തം തടവിനും വിധിച്ചു. ചെന്നൈ വേളാച്ചേരിയിലെ 49‑കാരനും ഭാര്യയ്ക്കുമാണ് ശിക്ഷ. പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എം രാജലക്ഷ്മിയാണ് ശിക്ഷ വിധിച്ചത്.

11-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ അച്ഛൻ പലതവണ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയുമായിരുന്നു. വിവരം രഹസ്യമാക്കി പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിച്ചതാണ് അമ്മയുടെ പേരിലുള്ള കുറ്റം. സ്കൂളിൽവച്ച് പെൺകുട്ടിക്ക് അസ്വസ്ഥതയുണ്ടായപ്പോൾ സഹപാഠികൾ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ശിശുസംരക്ഷണവകുപ്പ് രംഗത്തെത്തി.

ഏഴുവയസ്സുമുതൽ പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പ്രായപൂർത്തിയായശേഷവും തുടർന്നിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. 2019‑ൽ പിതാവിൽനിന്നാണ് താൻ ഗർഭിണിയായതെന്നും അമ്മയുടെ പിന്തുണയോടെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നും പെൺകുട്ടി മൊഴി നൽകി.

Eng­lish summary;Minor girl raped ; Father sen­tence to death

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.