യൂറോപ്പില്‍ കുരങ്ങുപനി വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗെ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടിയായാണ് കേസുകള്‍ വര്‍ധിച്ചത്. കുട്ടികളിലും രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 50 രാജ്യങ്ങളിലായി 5,115 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 90 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരിലാണ് ഭൂരിഭാഗം രോഗബാധയും റിപ്പോര്‍ട്ട് ചെയ്തത്.
യൂറോപ്പിൽ കുരങ്ങുപനി ബാധിച്ചവരിൽ 99 ശതമാനവും 21 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 ശതമാനം പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഒരാളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 1,235 കേസുകളാണ് യുകെയില്‍ സ്ഥിരീകരിച്ചത്.
കുരങ്ങുപനിയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമോയെന്ന് പുനരവലോകനം ചെയ്യുമെന്നും ക്ലൂഗെ അറിയിച്ചു. നിരീക്ഷണം ശക്തമാക്കാനും സമ്പര്‍ക്കപട്ടിക തയാറാക്കാനും ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് വാക്സിനുകള്‍ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടനാ തലവല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് ആവശ്യപ്പെട്ടു.
അതേസമയം, കന്നുകാലികളില്‍ കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കണമെന്ന് ഫാം തൊഴിലാളികളോടും മൃഗഡോക്ടര്മാരോടും അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി ആവശ്യപ്പെട്ടു. യൂറോപ്പില്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഫാം ഉദ്യോഗസ്ഥരും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മൃഗഡോക്ടര്‍മാരും ക്ലിനിക്കുകളും ആശുപത്രികളും മൃഗത്തിന് കുരങ്ങുപനി ബാധിച്ചതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയിലെ ഓപ്പറേഷന്‍സ്, സൈബര്‍ സുരക്ഷ കേന്ദ്രത്തെ അറിയിക്കണമെന്നാണ് നിര്‍ദേശം.
കുരങ്ങുപനി ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റ്ററും പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിച്ച് കര്‍ശന പ്രതിരോധ നടപടികള്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി ഇടപെടാന്‍ അബുദാബി ആരോഗ്യ വിഭാഗവും നിര്‍ദേശിച്ചിട്ടുണ്ട്.
English Summary: Monkey fever: WHO calls for urgent action in Europe
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.