ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ജീവനക്കാര്‍ അവധി ഉപേക്ഷിച്ച് ജോലിക്കെത്തിയ ഇന്നലെ തീര്‍പ്പാക്കിയത് പതിനായിരക്കണക്കിന് ഫയലുകൾ.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 33,231 ഫയലുകള്‍ തീര്‍പ്പാക്കി. 87 മുൻസിപ്പാലിറ്റി, ആറ് കോർപറേഷൻ ഓഫീസുകളിലായി 1764 ഫയലുകളും തീർപ്പാക്കി. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളില്‍ 1933, പൊലീസ് ആസ്ഥാനത്ത് ഞായറാഴ്ച മാത്രം 1939, ചരക്ക് സേവന നികുതി വകുപ്പിൽ 2662 ഫയലുകള്‍ ഇന്നലെ തീര്‍പ്പാക്കി.
ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫീസുകള്‍, പൊലീസ് ഓഫീസുകള്‍, ആരോഗ്യം, റവന്യു തുടങ്ങി എല്ലാ വകുപ്പുകളുടെയും ഓഫീസുകളില്‍ ഇന്നലെ രാവിലെ മുതല്‍ ജീവനക്കാര്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിലേര്‍പ്പെട്ടു. കുടിശികയായിരുന്ന ഫയലുകളില്‍ വലിയൊരു ശതമാനത്തിലും വൈകിട്ടോടെ തീര്‍പ്പുണ്ടാക്കാന്‍ സാധിച്ചതായി വിവിധ വകുപ്പുകള്‍ അറിയിച്ചു. സെപ്റ്റംബർ 30നകം ഫയൽ തീർപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാസത്തിൽ ഒരു അവധി ദിനത്തിൽ പ്രവൃത്തി ചെയ്യാൻ ജീവനക്കാർ സന്നദ്ധരായത്. വിവിധ സർവീസ് സംഘടനകളും സർക്കാർ തീരുമാനത്തെ വിജയിപ്പിക്കുന്നതിന് രംഗത്തെത്തി.
സെക്രട്ടേറിയറ്റില്‍ 2571 പേര്‍ ഹാജരായി. നഗരസഭാ കാര്യാലയം, പ്രധാന വകുപ്പ് ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന വികാസ് ഭവന്‍, പബ്ലിക് ഓഫീസ് കോംപ്ലക്സുകള്‍, മറ്റ് ഡയറക്ടറേറ്റുകള്‍, കളക്ടറേറ്റുകള്‍, ജില്ലാ ഓഫീസുകള്‍ എന്നിവയിലും ഭൂരിപക്ഷം ജീവനക്കാരും ഹാജരായി.
English Summary:Employees on leave; Tens of thousands of files have been settled
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.