പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്. പഴയ ഫീച്ചറുകൾക്ക് പുറമെ പുതിയ ചില പരീക്ഷണങ്ങൾ കൂടി ആപ്പിൽ കൊണ്ടുവന്നിരിക്കുകയാണ് വാട്സാപ്പ്. സുരക്ഷ കൂടി കണക്കിലെടുത്ത് സൗകര്യപ്രദമായ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിച്ച് വരുന്നത്.
അയച്ച മെസേജുകൾ നീക്കം ചെയ്യാനുള്ള ഫീച്ചർ ഈ അടുത്താണ് വാട്സ്ആപ്പ് പരീക്ഷിച്ചത്. ഇങ്ങനെ അയച്ച മെസ്സേജുകൾ ഡിലീറ്റ് ചെയ്യാൻ കൂടുതൽ സമയം നൽകുന്നതാണ് പുതിയ ഫീച്ചറുകളെന്നാണ് റിപ്പോർട്ട്.
‘ഡിലീറ്റ് ഫോർ ഓൾ’ ഫീച്ചർ നിലവിൽ ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്റുമാണ്. ഇതിന്റെ സമയപരിധി രണ്ട് ദിവസമാക്കിയുള്ള ഫീച്ചറാണ് പുതിയത് എന്നാണ് റിപ്പോർട്ട്.
ഈ ഫീച്ചർ പ്രകാരം ടെക്സ്റ്റ് സന്ദേശങ്ങൾക്ക് മാത്രമല്ല, ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയലുകൾ അൺസെൻഡ് ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും.
English summary;More time to delete messages on WhatsApp
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.