ഉദയ്പൂര്‍ കൊലപാതകത്തില്‍ മുഖ്യപ്രതികളെ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. മുപ്പതുകാരനായ ഉദയ്പൂര്‍ സ്വദേശി മൊഹമ്മദ് മൊഹ്‌സിന്‍ ആണ് പിടിയിലായത്. മുഖ്യപ്രതികളെ ഇയാള്‍ സഹായിച്ചെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജൂണ്‍ 28നാണ് നൂപുര്‍ ശര്‍മ്മയ അനുകൂലിച്ച് പോസ്റ്റിട്ട കനയ്യലാലിനെ കഴുത്തറുത്ത് കൊന്നത്. ഇത് വരെ അഞ്ച് പേരെ ആണ് സംഭവത്തില്‍ പിടികൂടിയത്.
അതേസമയം, പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച നാല് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ ഭീകരബന്ധം സംബന്ധിച്ച് എന്‍ഐഎയും രാജ്സ്ഥാന്‍ എടിഎസും തമ്മിലുള്ള ഭിന്നത തുടരുകയാണ്. പാകിസ്ഥാന്‍ ബന്ധമടക്കം വ്യക്തമായ സാഹചര്യത്തില്‍ പ്രതികള്‍ക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് എടിഎസ്. എന്നാല്‍ നേരിട്ടുള്ള ഭീകര ബന്ധത്തിന് തെളിവില്ലെന്നും ഭീകരസംഘടനകളില്‍ ആകൃഷ്ടരായവരാണ് പ്രതികളെന്നുമാണ് എന്‍ഐഎയുടെ നിഗമനം.
പാകിസ്ഥാന്‍ സ്വദേശിയായ ഒരു സല്‍മാനുമായി ഇവര്‍ക്ക് ബന്ധമുണ്ട്. സല്‍മാനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും എന്‍ഐഎ അന്വേഷിക്കുകയാണ്. പ്രതികളിലൊരാള്‍ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ഗുലാബ് ചന്ദ് കട്ടാരിയ പങ്കെടുത്ത ചടങ്ങില്‍ നില്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. പ്രതികള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു തീര്‍ത്ഥാടനം കഴിഞ്ഞ് എത്തിയവരെ സ്വീകരിച്ച ചടങ്ങു മാത്രമാണെന്നും ഗുലാബ് ചന്ദ് കട്ടാരിയ വിശദീകരിച്ചു.
English summary; One more person arrested in Udaipur murder
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.