21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 3, 2025
April 2, 2025
March 31, 2025
March 27, 2025
March 26, 2025
March 21, 2025
March 19, 2025
March 9, 2025
March 1, 2025

നഗ്നത പ്രദർശനം; ജാമ്യത്തിനായി നടൻ ശ്രീജിത്ത് രവി ഹൈക്കോടതിയിലേക്ക്

Janayugom Webdesk
July 8, 2022 11:07 am

നഗ്നതാ പ്രദർശന കേസിൽ റിമാന്റിലായ നടൻ ശ്രീജിത് രവി ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്. ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂർ അഡീഷ്ണൽ സെഷൻസ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.

അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തെ ഫ്ളാറ്റിനു മുന്നിൽ നിന്നിരുന്ന പെൺകുട്ടികൾക്ക് നേരെ കഴിഞ്ഞ നാലിനാണ് ശ്രീജിത് രവി നഗ്നതാ പ്രദർശനം നടത്തിയത്.

കുട്ടികൾ, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറിൽ രക്ഷപെട്ടിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത തൃശൂർ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.

സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ എന്നിവയാണ് ചുമത്തിയ വകുപ്പുകൾ. പ്രതി നേരത്തെേയും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അഡീഷണൽ സെഷൻസ് കോടതി ജാമ്യം തള്ളിയത്.

ശ്രീജിത്ത് രവിയുടേത് അസുഖമാണെന്നുചൂണ്ടിക്കാട്ടി പ്രതിഭാഗം മെഡിക്കൽ സർട്ടഫിക്കറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. നടന്നത് കുറ്റകൃത്യമല്ലെന്നും അസുഖമാണെന്നും ചൂണ്ടിക്കാട്ടിയാവും ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുക.

Eng­lish summary;Actor Sree­jith Ravi to High Court for bail

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.