ലഖിംപുർഖേരിയിൽ കർഷകരെ കൂട്ടക്കൊല നടത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഫെബ്രുവരി 15ന് ജയിൽ മോചിതനായ അശിഷിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി റദ്ദാക്കുകയും കോടതിയിൽ കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
2021 ഒക്ടോബർ മൂന്നിന് കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്ന കർഷകർക്കുനേരെയാണ് ആശിഷ് മിശ്ര കാർ ഓടിച്ചുകയറ്റിത്.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിന് എതിരെയായിരുന്നു സമരം നടത്തിയത്. നാല് കർഷകരും മാധ്യമപ്രവർത്തകനും സംഭവത്തിൽ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ അക്രമത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു.
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2021 ഒക്ടോബർ ഒമ്പതിനാണ് ആണ് ആശിഷ് അറസ്റ്റിലായത്. എന്നാൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഏപ്രിൽ 24ന് ആശിഷ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു.
English summary;Ashish Mishra’s bail plea will be considered today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.