സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജു. മന്ത്രി അബ്ദുറഹിമാന്‍ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യും. സാംസ്കാരികവും സിനിമയും വി എൻ വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസിനുമായി നൽകി. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന മൂന്ന് സുപ്രധാന വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജിച്ച് നൽകാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. ഫിഷറീസ്, ഹാർബർ എഞ്ചിനിയറിംഗ്, ഫിഷറീസ് യൂണിവേഴ്സിറ്റി എന്നിവ മന്ത്രി അബ്ദുറഹിമാന് നൽകി. സാംസ്കാരികം, കെ എസ് എഫ് ഡി സി, സംസ്ഥാന ചലച്ചിത്ര അക്കാദമി, സാംസ്കാരിക ക്ഷേമ ഫണ്ട് ബോർഡ് എന്നിവ ഉൾപ്പെടുന്ന വകുപ്പ് മന്ത്രി വി എൻ വാസവനാണ് നൽകിയത്. യുവജനക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും നൽകി. വകുപ്പ് വിഭജനം സംബന്ധിച്ച് മുഖ്യമന്ത്രി നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. സജി ചെറിയാൻ രാജി വച്ച ഒഴിവിലേക്ക് വേറെ മന്ത്രി വേണ്ട എന്നത് സിപിഐ എം തീരുമാനിച്ചിരുന്നു. തുടർന്നാണ് വകുപ്പുകൾ വിഭജിച്ച് നൽകാൻ തീരുമാനമായത്.
English Summary: Saji Cherian’s portfolios split: Abdur Rahiman, VN Wasavan and Mohammad Riaz will take over portfolios
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.