23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 30, 2024
October 28, 2024

മേഘവിസ്ഫോടനത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഭൂചലനവും

Janayugom Webdesk
July 9, 2022 8:47 am

അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ ജമ്മു കശ്മീരിൽ ഭൂചലനവും ഉണ്ടായിരിക്കുകയാണ്. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കശ്മീരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാൻ അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തില്‍ മരണസഖ്യ ഉയരുമോ എന്നകാര്യത്തിൽ നിലവിൽ ആശങ്കയുണ്ട്. കാണാതായ 40 ഓളം പേർക്കായി തെരച്ചിൽ തുടരുകയാണ്.

ക്ഷേത്രത്തിൽ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. മേഘവിസ്ഫോടനത്തിൽ മൂന്ന് ഭക്ഷണശാലകളും 25 ടെന്റുകളും തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.

കുടങ്ങിക്കിടക്കുന്നവർക്കായി സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. സൈന്യത്തിന്റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.

Eng­lish summary;Earthquake in Jam­mu and Kash­mir after cloudburst

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.