പഞ്ചാബിലെ ജലന്ധറിൽ നടന്ന റെയ്ഡിൽ 805 ഗ്രാം ഹെറോയിനും 83,400 രൂപയുടെ കള്ളപ്പണവും പിടികൂടി. ശനിയാഴ്ച പുലർച്ചെ ജലന്ധർ റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കിംഗ്ര ചൊവാല ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.
സംശയമുള്ള നിരവധി വീടുകൾ പൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് പൂട്ട് പൊളിച്ചാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്. പ്രദേശത്ത് വൻ തോതിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇവ നിയന്ത്രിക്കാൻ പൊലീസ് ഡയറക്ടർ ജനറൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സീനിയർ പൊലീസ് സൂപ്രണ്ട് സ്വപൻ ശർമ്മ പറഞ്ഞു.
English summary;Big heroin hunt in Punjab
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.