23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

ജൂണിൽ മാറിനിന്ന മഴ ഈ മാസം തിമിര്‍ത്തു പെയ്യും

Janayugom Webdesk
July 10, 2022 11:37 pm

ജൂൺ മാസം മഴ മറഞ്ഞുനിന്നെങ്കിലും ഈ മാസം മഴ തകർക്കുമെന്ന് കാലാവസ്ഥാ സൂചനകൾ. അടുത്തമാസവും കനത്ത മഴ തുടരാനാണ് സാധ്യത. ജൂണിൽ കാലവർഷം 53 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെങ്കിൽ ജൂലൈയിൽ ആദ്യ ഒമ്പതുദിവസം കൊണ്ടു കുറവിനെ വലിയ തോതിൽ മറികടന്നു.
കാലാവസ്ഥാ വകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം കാലവർഷക്കാലത്ത് ഇതുവരെ 28 ശതമാനം മാത്രമാണു സംസ്ഥാനത്തു മഴ കുറഞ്ഞത്. സാധാരണ 62.19 സെന്റീമീറ്റർ മഴ പെയ്യുന്ന ജൂൺ മാസത്തിൽ ഈ വർഷം 29.19 സെന്റീമീറ്റർ മാത്രമാണു ലഭിച്ചത്. എന്നാൽ, ജൂലൈ രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നതോടെ കേരളത്തിൽ പെയ്തിറങ്ങിയ കാലവർഷത്തിന്റെ കണക്ക് 60.6 സെന്റീമീറ്റർ ആയി. ഈ മാസം ഇതുവരെ മാത്രം 30 സെന്റീമീറ്റർ വരെ മഴ സംസ്ഥാനത്തു ലഭിച്ചു. സാധാരണ ജൂൺ ഒന്നു മുതൽ ജൂലൈ ഒമ്പത് വരെയുള്ള കാലയളവിൽ 84 സെന്റീമീറ്റർ മഴയാണ് പെയ്യുക.
ഈ വർഷം ജൂലൈയിൽ തെക്കൻ ജില്ലകളിൽ മാത്രമാണ് മഴ താരതമ്യേന കുറവ്. കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിൽ സാധാരണ പെയ്യുന്ന തോതിൽ മഴ ലഭിച്ചതായാണു കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ. 19 ശതമാനം മഴ കുറവായാലും അതു സാധാരണ ലഭിക്കുന്ന തോതിലുള്ള മഴയായി ആണ് കണക്കാക്കുക എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കാസർകോട് ജൂൺ മുതൽ ജൂലൈ ഒമ്പത് വരെ ഉള്ള കാലയളവിൽ അഞ്ച് ശതമാനം മഴക്കുറവേ ഉള്ളു. തൃശൂരിൽ ഈ കുറവ് 17 ശതമാനവും കണ്ണൂരിൽ 18 ശതമാനവും ആണ്. ഏതാനും വർഷങ്ങളായി ജൂണിൽ മഴ കുറയുകയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ വർധിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇത്തവണയും ഇതേ സ്ഥിതി ആവർത്തിക്കുമെന്ന സൂചനകളാണ് കാലാവസ്ഥാ വകുപ്പും വിവിധ സ്വകാര്യ കാലാവസ്ഥാ ഏജൻസികളും നൽകുന്നത്. 

Eng­lish Sum­ma­ry: The rains that stopped in June will con­tin­ue to rain this month

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.