21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 3, 2025
April 2, 2025
March 31, 2025
March 27, 2025
March 21, 2025
March 19, 2025
March 9, 2025
March 1, 2025
February 25, 2025

സംസ്ഥാനത്ത് എല്ലാ ജിംനേഷ്യങ്ങൾക്കും മൂന്നുമാസത്തിനകം ലൈസൻസ് നിർബന്ധം; ഹൈക്കോടതി

Janayugom Webdesk
July 12, 2022 10:51 am

സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങൾക്കും മൂന്നുമാസത്തിനകം ലൈസൻസ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. കേരള പ്ളേസ് ഒഫ് പബ്ളിക് റിസോർട്ട് ആക്ട് പ്രകാരം ലൈസൻസ് നിർബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും പുണ്യസ്ഥലമായി ജിമ്മുകൾ മാറിയെന്ന് കോടതി വിലയിരുത്തി.

ജിമ്മിൽ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. എല്ലാ നിയമാനുസൃത ലൈസൻസുകളും നേടി നിയമപരമായായിരിക്കണം ജിമ്മുകളുടെ പ്രവർത്തനം എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു.

സംഗീത, വിനോദ പരിപാടികൾക്കും വിവിധ തരത്തിലുള്ള ഗെയിമുകൾക്കുമൊക്കെവേണ്ടി സ്ഥിരമായോ താത്കാലികമായോ ഒരുക്കുന്ന ഹാളുകൾക്കും മറ്റും ലൈസൻസ് നൽകാനാണ് കേരള പ്ളേസ് ഓഫ് പബ്ളിക് റിസോർട്ട്  ആക്‌ട് നടപ്പാക്കിയിട്ടുള്ളത്.

ഇത് ജിംനേഷ്യങ്ങൾക്കും ബാധകമാണെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. നെയ്യാറ്റിൻകരയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസി സി ധന്യ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് വിധി.

ലൈസൻസില്ലാതെ ജിം പ്രവർത്തിക്കുന്നോ എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്. സർക്കാർ ഇത് സംബന്ധിച്ച നിർദ്ദേശം നൽകണം.

ഉണ്ടെന്ന് കണ്ടാൽ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന് നോട്ടീസ് നൽകണം. ഇത് സംബന്ധിച്ച് മൂന്നാഴ്‌ചയ്ക്കകം സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

Eng­lish summary;Mandatory license for all gym­na­si­ums in the state with­in three months; High Court

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.