കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി കെ വാസുദേവന്‍നായരെ അദ്ദേഹത്തിന്റെ പതിനേഴാം ചരമവാര്‍ഷിക ദിനത്തില്‍ കേരളം സ്മരിച്ചു. വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. പാർട്ടി ഓഫീസുകളിലും പൊതുകേന്ദ്രങ്ങളിലും പാര്‍ട്ടി പതാക ഉയര്‍ത്തി. പികെവിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പികെവിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യന് മൊകേരി, പാർട്ടി സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു വിക്രമൻ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary:PKV Memorial Day
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.