ആക്രമണവും പ്രത്യാക്രമണവുമായി ഉക്രെയ്‍നില്‍ പോരാട്ടം കനക്കുന്നു. തെക്കന്‍ നഗരമായ കേര്‍സണില്‍ റഷ്യന്‍ സെെന്യത്തിനു നേരെയുണ്ടായ ഉക്രെയ്ന്റെ മിസെെലാക്രമണത്തില്‍ 52 പേര്‍ മരിച്ചതായി ഉക്രെയ്ന്‍ സെെന്യം അറിയിച്ചു.
ഉക്രെയ്‍ന്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച റഷ്യ, ഏഴ് പേര്‍ കൊല്ലപ്പെട്ടതായും 70 തിലധികം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് അറിയിച്ചത്. കേര്‍സണിലെ നോവ കഖോവ്ക പട്ടണത്തിലാണ് ഉക്രെയ്‍ന്‍ ദീര്‍ഘദൂര മിസെെലാക്രമണം നടത്തിയത്. ഏഴ് കവചിത വാഹനങ്ങളുള്‍പ്പെടെ റഷ്യയുടെ നോവ കഖോവ്‍കയിലെ വെടിമരുന്ന് ഡിപ്പോയും ആക്രമണത്തില്‍ തകര്‍ത്തതായി ഉക്രെയ്ന്‍ സെെന്യം അറിയിച്ചു. യുഎസ് ഉക്രെയ്‍ന് കെെമാറിയ ഹിമാര്‍സ് മിസെെലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
മേഖലയില്‍ ആക്രമണം ശക്തമാക്കാനാണ് ഉക്രെയ്‍ന്റെ നീക്കം. കേര്‍സണിലെ പ്രദേശവാസികളോട് ഒഴിഞ്ഞുപോകണമെന്ന് ഉക്രെയ്‍ന്‍ വീണ്ടും നിര്‍ദ്ദേശം നല്‍കി.
യുദ്ധമുണ്ടാകുമെന്നും ഷെല്ലാക്രമണമുണ്ടാകുമെന്നും വ്യക്തമാണ്. ജനങ്ങള്‍ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് അഭ്യർത്ഥിക്കുന്നതായി ഉക്രെയ്‍ന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു. കിഴക്കന്‍ ഉക്രെയ്‍നിലെ ചാസിവ് യാറില്‍ റഷ്യ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഉക്രെയ്‍ന്റെ പ്രത്യാക്രമണം. ചാസിവ് യാറിലെ ആക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, നോവ കഖോവ്കയിലെ ആക്രമണത്തിനു മറുപടിയായി ഡൊണട്സ്ക് മേഖലയിലെ കിഴക്കന്‍ പട്ടണമായ ബഖ്മുട്ടില്‍ റഷ്യ കനത്ത ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 425 ഉക്രെയ്‍ന്‍ സെെനികരെ വധിച്ചതായും ആളില്ലാ വിമാനങ്ങളും ഒമ്പത് ഡ്രോണുകളും വെടിവച്ചിട്ടതായും റഷ്യ അവകാശപ്പെട്ടു.
കര്‍കീവിലും റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തതായി ഗവര്‍ണര്‍ അറിയിച്ചു.
English Summary: Ukraine missile attack on Russian army: 52 dead
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.