21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 19, 2025
April 15, 2025
April 10, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025
April 6, 2025
April 6, 2025

കനത്ത മഴ; വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ മറിഞ്ഞുവീണ് അപകടം

Janayugom Webdesk
July 15, 2022 9:43 am

കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറത്ത് വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ മറിഞ്ഞുവീണ് അപകടം. മലപ്പുറം ചങ്ങരംകുളത്ത് രണ്ട് വീടുകളുടെ മുകളിലേക്ക് അഞ്ച് മരങ്ങളാണ് മറിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആലംകേട് സുധീഷിന്റെ വീടും സഹോദരന്‍ മണികണ്ഠന്റെ വീടുമാണ് തകര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം നടന്നത്.

അതിശക്തമായ മഴയിലും മിന്നല്‍ ചുഴലിയിലും തൃശൂരിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി മരങ്ങള്‍ ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണു. നിരവധി വീടുകള്‍ക്ക് മുകളിലെ ഷീറ്റുകള്‍ ചുഴലിയില്‍ പറന്നുപോയി. മേഖലയില്‍ വന്‍ കൃഷിനാശവുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Eng­lish sum­ma­ry; heavy rain; Trees fell on top of the houses

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.