കേരള ക്രിക്കറ്റ് അസോസിയേഷനില്‍ 12 വയസുകാരിക്കെതിരെ പീഡന ശ്രമം. ജില്ലാ വനിതാ അണ്ടര്‍ 19 പരിശീലകനെതിരെയാണ് പരാതി. പരിശീലനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടി കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പരിശീലകനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവും രംഗത്തെത്തി.
കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്വാധീനം ഉപയോഗിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പല പെണ്‍കുട്ടികള്‍ക്കും പരാതിയുണ്ടെന്നും, നാണക്കേട് ഭയന്ന് പുറത്ത് പറയാത്തതാണെന്നും പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
English summary; Attempted molestation against 12-year-old girl in Kerala Cricket Association
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.