22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 5, 2024
February 4, 2024
September 22, 2023
July 20, 2023
July 17, 2023
June 12, 2023
May 21, 2023
March 29, 2023
November 10, 2022
September 5, 2022

ജനകീയ ബദലുമായി ബംഗളുരുവിൽ ഇടതുപാർട്ടികളുടെ കൺവെൻഷൻ

Janayugom Webdesk
July 19, 2022 11:03 pm

സംസ്ഥാനത്തെ വിദ്യാഭ്യാസം, തൊഴിൽ, കർഷകർ, തൊഴിലാളികൾ, മനുഷ്യാവകാശം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത കണ്‍വെൻഷൻ ബംഗളുരുവിൽ നടന്നു. സിപിഐ, സിപിഐ(എം), എസ്‍യുസിഐ(സി), സിപിഐ(എംഎൽ), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, സ്വരാജ് ഇന്ത്യ എന്നീ പാർട്ടികളാണ് അംബേദ്കർ ഭവനിൽ സംസ്ഥാനതല കൺവെൻഷൻ നടത്തിയത്. 

കാർഷിക, വ്യാവസായിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് പുറമേ, ഭൂമിയുടെ അവകാശം, വിഭവങ്ങളുടെ വിതരണം, ജാതി അതിക്രമങ്ങൾ, ഭരണഭാഷ, അഴിമതി, ജനങ്ങളുടെ അവകാശ സംരക്ഷണം എന്നിവയുടെ പ്രശ്ന പരിഹാരത്തിനുള്ള ബദൽ നയങ്ങളടങ്ങിയ ലഘുലേഖ സമ്മേളനത്തിൽ പ്രകാശനം ചെയ്തു. തോട്ടിപ്പണിക്കാരുടെ പുനരധിവാസം, ആദിവാസികൾക്ക് വനഭൂമിയുടെ അവകാശം, സംവരണാനുകൂല്യങ്ങൾ എല്ലാ പട്ടികജാതി-ഗോത്രവര്‍ഗക്കാർക്കും ലഭ്യമാക്കൽ, ജാതി സെൻസസ്, 2021 ലെ മതപരിവർത്തന വിരുദ്ധ നിയമം പിൻവലിക്കൽ എന്നിവയാണ് മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ. 

പ്രതിഷേധം കൊണ്ട് മാത്രം പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയില്ലെന്നും ജനാധിപത്യ മതേതര പാർട്ടികൾ, തൊഴിലാളി യൂണിയനുകളിലൂടെ രാഷ്ട്രീയമായി ചിന്തിക്കാനും സംഘടിപ്പിക്കാനും തൊഴിലാളികളെ പങ്കാളികളാക്കുകയും ബൂർഷ്വാ പാർട്ടികളുടെ അജണ്ടകൾക്കെതിരെ ബദൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയും വേണമെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം രാമകൃഷ്ണ ആഹ്വാനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷ്, സിപിഐ (എം) സംസ്ഥാന സെക്രട്ടറി യു ബസവരാജ്, സിപിഐ(എംഎൽ) നേതാവ് ക്ലിഫ്ടൺ ഡി റൊസാരിയോ, എസ്‍യുസിഐ (സി) സംസ്ഥാന സെക്രട്ടറി കെ ഉമ, ആർപിഐ സംസ്ഥാന പ്രസിഡന്റ് ആർ മോഹൻരാജ് തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Summary:Convention of Left par­ties in Ben­galu­ru with Peo­ple’s Alternative
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.