മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം വെസ്റ്റ് അരവീട്ടില്‍ സന്തോഷ്-സന്ധ്യ ദമ്പതികളുടെ മകന്‍ അഭിഷേക് (20) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കെ ആര്‍ പുരം ആവലഹള്ളിയില്‍ വച്ചാണ് അപകടമുണ്ടായത്.
അഭിഷേക് സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നഗരത്തിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു പോകും.
English Sammury: Malayali student died in a bike accident in Bengaluru
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.