24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
October 27, 2024
October 17, 2024
August 10, 2024
August 3, 2024
March 8, 2024
February 20, 2024
January 28, 2024
January 12, 2024
January 7, 2024

ഐബിഎസ് സോഫ്റ്റ് വെയര്‍ പിന്‍ബലത്തില്‍ ലോകംചുറ്റാന്‍ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ്

Janayugom Webdesk
July 20, 2022 4:40 pm

ഏഷ്യയിലെ നൂതന ആഡംബര കപ്പല്‍ ബ്രാന്‍ഡായ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ പുതുതലമുറ പ്ലാറ്റ് ഫോം ‘ഐട്രാവല്‍ ക്രൂയിസ് എന്‍റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം’ പ്രയോജനപ്പെടുത്തുന്നു. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കിയും യാത്രക്കാരുടെ ആവശ്യതകള്‍ പരിഗണിച്ച് മികച്ച വ്യക്തിഗത ഓഫറുകള്‍ നല്‍കിയും യാത്ര അതുല്യമാക്കുകയാണ് ലക്ഷ്യം.

റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസും ഐബിഎസ് സോഫ്റ്റ് വെയറും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യാത്രക്കാരുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ സേവനങ്ങള്‍ നല്‍കാനായി പാക്കേജ് ചിട്ടപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും കപ്പല്‍ യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള ഐട്രാവല്‍ സഹായകമാകും.

2022 ജൂണ്‍ 15 ന് സിംഗപ്പൂരിലെ മറീന ബേയില്‍ നിന്നുമാണ് മൂന്ന് രാത്രിവരെയുള്ള യാത്രയ്ക്ക് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് കന്നിയങ്കം കുറിച്ചത്. സ്വപ്നസമാന യാത്ര സമ്മാനിക്കുന്നതിനാണ് റിസോര്‍ട്സ് വേള്‍ഡ് പ്രാധാന്യം നല്‍കുന്നത്. കമ്പനിയുടെ ആദ്യ കപ്പലായ ‘റിസോര്‍ട്സ് ക്രൂയിസിംഗ് അറ്റ് സീസി’ ലൂടെ 46 പ്രോപ്പര്‍ട്ടികള്‍, 8 രാജ്യങ്ങള്‍, 4 വന്‍കരകള്‍ എന്നിവിടങ്ങളിലായി പ്രതിവര്‍ഷം 80 ദശലക്ഷം സഞ്ചാരികളിലേക്കെത്തുന്ന തരത്തില്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

അത്യാധുനിക ജീവിതശൈലിക്കനുയോജ്യ ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മികവുറ്റ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് പ്രതിബദ്ധമാണെന്ന് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് പ്രസിഡന്‍റ് മൈക്കല്‍ ഗോ പറഞ്ഞു. വൈദഗ്ധ്യവും ദീര്‍ഘവീക്ഷണവും സമന്വയിക്കുന്ന ഐബിഎസിന്‍റെ ഐട്രാവല്‍ ക്രൂയിസ് പ്ലാറ്റ് ഫോം കമ്പനിക്ക് ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ ഉപഭോക്തൃ അടിത്തറയെ മുതല്‍ക്കൂട്ടാക്കി വന്‍കിട ഹോട്ടല്‍ ശൃംഖലകളും റിസോര്‍ട്ടുകളും ക്രൂയിസ് മേഖലയിലേക്ക് വരുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റും ടൂര്‍ ആന്‍ഡ് ക്രൂയിസ് ഇന്‍ഡസ്ട്രി സൊല്യൂഷന്‍സ് മേധാവിയുമായ ആശിഷ് കോശി പറഞ്ഞു. ക്രൂയിസ് മേഖലയിലെ ഏഷ്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡിനെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ട്. കപ്പല്‍യാത്രയിലുടനീളം സഞ്ചാരികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഐട്രാവല്‍ സഹായകമാകുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസൂത്രണം, ഷോപ്പിംഗ്, യാത്ര, യാത്രാനന്തര ഘട്ടങ്ങള്‍ തുടങ്ങിയവയിലെല്ലാം സങ്കേതികവിദ്യയുടെ കരുത്ത് പ്രകടമാക്കുകയാണ് ‘ഐട്രാവല്‍ ക്രൂയിസ് എന്‍റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം’. ടൂറുകള്‍ക്കും കപ്പല്‍ യാത്രകള്‍ക്കുമുള്ള പുതുതലമുറ പ്ലാറ്റ് ഫോമിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് https://www.ibsplc.com/product/tour-and-cruise-solutions/ ലിങ്ക് സന്ദര്‍ശിക്കുക.

Eng­lish Sum­ma­ry: Resorts World Cruise to trav­el around the world with the help of IBS software

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.