രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21,566 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസത്തിന് ശേഷമാണ് ഇന്നലെ കോവിഡ് രോഗികള്‍ ഇരുപതിനായിരം കടക്കുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമാണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1,48,881 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 18,294 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനമാണ്. രോഗബാധിതർ മറ്റുള്ളവരുമൊത്ത് ഇടപഴകുന്നത് കർശനമായി തടയണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്നലെ രാജ്യത്ത് 20,557 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 15,528 കേസുകളെക്കാള്‍ 32 ശതമാനം വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 40 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5.26 ലക്ഷമായി. സജീവ കേസുകളുടെ എണ്ണം 1.45 ലക്ഷത്തിലധികമാണ്.
കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതില്‍ ലോകാരോഗ്യ സംഘടനയും ആശങ്ക രേഖപ്പെടുത്തി. പുതിയ കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ തയാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് ഇന്നലെ 2662 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3188 പേര്‍ രോഗമുക്തി നേടി.
English summary; 21,566 new covid cases in the country
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.