19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

സ്വകാര്യ ബസ് ഡ്രൈവറുടെ കൈയില്‍ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്ന്

Janayugom Webdesk
July 21, 2022 7:30 pm

സ്വകാര്യ ബസിലെ ഡ്രൈവറുടെ പക്കല്‍ നിന്ന് എംഡിഎംഎ പിടികൂടി.കൊടുങ്ങല്ലൂരില്‍ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട ബസ്സാണ് ഡിവൈഎസ്പി സലീഷ് ശങ്കരന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മേത്തല കുന്നംകുളം സ്വദേശി വേണാട്ട് ഷൈന്‍ (24)നാണ് അറസ്റ്റില്‍. 

പതിമൂന്ന് പൊതികളിലായി നിന്നാണ് മാരക മയക്കുമരുന്ന് പിടികൂടിയത്. കൊടുങ്ങല്ലൂര്‍ — പറവൂര്‍ റൂട്ടിലാണ് അഖില മോള്‍ എന്ന ബസ് സര്‍വീസ് നടത്തുന്നത്. ഷൈന്‍ ഈ ബസിലെ ഡ്രൈവറാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് വടക്കെ നടയില്‍ വെച്ച് പൊലീസ് പരിശോധന നടത്തുകയായിരുന്നു. 

ബസില്‍ നിന്ന് ഒരു പൊതിയും ഷൈനിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് ബാക്കി പന്ത്രണ്ട് പൊതികള്‍ കൂടി കണ്ടെടുത്തത്.ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇത് രണ്ടാം തവണയാണ് കൊടുങ്ങല്ലൂരില്‍ സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് എംഡിഎംഎ പൊലീസ് പിടികൂടുന്നത്.

Eng­lish Summary:Deadly drug seized from pri­vate bus driver
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.