28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024

സ്റ്റേഷനെത്തിയത് അറിഞ്ഞില്ല; ട്രെയിനിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
July 25, 2022 8:37 am

ട്രെയിനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. പോത്തന്നൂരില്‍ നിന്ന് കയറി മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്‌സ്പ്രസില്‍ കയറുന്നത്. വണ്ടി തിരൂരില്‍ നിര്‍ത്തിയത് അറിയാന്‍ വൈകിയതാണ് അപകടത്തിന് കാരണമായത്. 

വണ്ടി പ്ലാറ്റ്ഫോമില്‍ നിന്ന് 4.58ന് പുറപ്പെട്ടപ്പോള്‍ മഹേഷ് ചാടിയിറങ്ങുകയായിരുന്നു. ഇതിനിടെയാണ് കാലുതെറ്റി ട്രെയ്നിനു അടിയില്‍ വീണത്. തിരുച്ചിറപ്പള്ളിയില്‍ എംആര്‍എഫ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറാണ് മഹേഷ്. സത്യകുമാര്‍ സുനിത ദമ്പതികളുടെ മകനാണ്. സഹോദരി: മഞ്ജിത. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. 

Eng­lish Summary:The young man who jumped from the train died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.