28 April 2024, Sunday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ്; 14,830 പുതിയ കേസുകൾ

Janayugom Webdesk
ന്യൂഡല്‍ഹി
July 26, 2022 4:35 pm

രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,830 പേര്‍ക്കാണ് കോവി‍‍ഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തിനെക്കാള്‍ 12 ശതമാനം കുറവാണ് പ്രതിദിന കോവിഡ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവിൽ രാജ്യത്ത് 1,47,512 സജീവ രോഗികളാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,26,110 ആയി. 3.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ 43.29 ശതമാനം ഈ അഞ്ച് സംസ്ഥാനങ്ങളിലായാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിലാണ് ഏറ്റവും അധികം പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്തത്. 1,903 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാടിന് പുറമേ, കേരളം (1,700), പശ്ചിമ ബംഗാൾ (1,094), കർണാടക (939), മഹാരാഷ്ട്ര (785) എന്നിവിടങ്ങിലും രോഗബാധ കൂടുതലാണ്.

Eng­lish summary;Slight decrease in covid cas­es in the country

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.