പശ്ചിംബംഗാളില്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പിത മുഖര്‍ജിയുടെ ബെല്‍ഘാരിയയിലെ ഫ്ലളിറ്റില്‍ ഇഡി റെയ്ഡില്‍ കൂടുതല്‍ പണം പിടിച്ചു. ഇഡി പൂട്ട് പൊളിച്ചാണ് ഫ്ലാറ്റില്‍ കയറിയത്. ചാക്കുകെട്ടുകളിലായിട്ടാണ് നോട്ടുകള്‍ കണ്ടെത്തിയത്. ഷെല്‍ഫുകളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. 29 കോടിയോളം രൂപയാണ് കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. സ്വര്‍ണക്കട്ടികളായിട്ടാണ് പരിശോധനയില്‍ കിട്ടിയത്.
കഴിഞ്ഞ ശനിയാഴ്ച അര്‍പ്പിതയുടെ ടോളിഗഞ്ചിലെ ഫ്‌ളാറ്റിലും പരിശോധന നടത്തി. 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യവും കണ്ടെത്തി. ഇവരെ അറസ്റ്റ് ചെയ്തു. അധ്യാപകനിയമന കുംഭകോണത്തില്‍ അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പ്പിതയെയും വീണ്ടും വിശദമായി ചോദ്യംചെയ്തതായി അധികൃതര്‍ പറഞ്ഞു. ഇരുവരുടെ വൈദ്യപരിശോധന നടത്തി. തന്റെ ഫ്‌ളാറ്റുകള്‍ മന്ത്രിയും സംഘവും മിനി ബാങ്കുപോലെ കരുതിയിരുന്നതെന്ന് അര്‍പ്പിത ഇഡി അധികൃതര്‍ക്ക് മൊഴി നല്‍കിയതായി വിവരമുണ്ട്.
English Summary:ED recovered Rs 29 crore and gold from Arpita Mukherjee’s flat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.