21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 4, 2025
April 3, 2025
March 27, 2025
March 22, 2025
March 10, 2025
March 7, 2025
March 5, 2025
March 3, 2025
February 13, 2025

ആഴിമലയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു

Janayugom Webdesk
July 28, 2022 10:54 pm

ആഴിമലയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. മൊട്ടമൂട് വള്ളോട്ടുകോണം ആർസി പളളിയ്ക്ക് സമീപം മധുവിന്റെയും മിനിയുടെയും മകനായ കിരണിന്റെ(25) മൃതദേഹമാണ് ഇന്നലെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം തമിഴ‌്നാട് കുളച്ചൽ നിദ്രവിള പൊലീസ് സ്‌റ്റേഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെയാണ് നാഗർകോവിലിലെ ആശാരിപളളം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കിട്ടിയത്. തുടർന്ന് സന്ധ്യയോടെ മൊട്ടമൂടിലുളള വീട്ടിലെത്തിച്ച് പൊതുദർശനത്തിനുശേഷം മാറനല്ലൂർ ശ്മശാനത്തിൽ സംസ്കരിച്ചു.

കഴിഞ്ഞ ഒൻപതിന് ആഴിമല കടലിൽ കാണാതായ കിരണിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കുളച്ചൽ തീരത്ത് കണ്ടെത്തിയെങ്കിലും മൃതദേഹം വിട്ടുകിട്ടാൻ ഡിഎൻഎ ടെസ്റ്റ് ഫലം വരെ കാത്തിരിക്കേണ്ടി വന്നു. ജീർണാവസ്ഥയിലായിരുന്ന മൃതദേഹം കിരണിന്റെതാണെന്ന് ഉറപ്പുവരുത്താൻ നടത്തിയ ഡിഎൻഎ ടെസ്റ്റ് ഫലം അനുകൂലമായതോടെയാണ് മൃതദേഹം വിട്ടുനൽകാൻ അധികൃതർ തയാറായത്.

കിരണിന്റെത് മുങ്ങിമരണമാണെന്നും ശരീരത്തിൽ മരണകാരണമായേക്കാവുന്ന മുറിവുകൾ ഇല്ലെന്നുമാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ പ്രാഥമിക വിവരം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനാണ് കിരൺ ആഴിമലയിലെത്തിയത്. സുഹൃത്തായ അനന്തുവിനും ബന്ധുവായ മെൽവിനും ഒപ്പം ആഴിമലയിലെത്തിയ കിരണിനെ യുവതിയുടെ സഹോദരൻ ഹരിയും സഹോദരി ഭർത്താവ് രാജേഷും സുഹൃത്തായ അരുണും ചേർന്ന് മർദ്ദിച്ചിരുന്നതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. ദുരൂഹത നീക്കാൻ അന്വേഷണം തുടരുകയാണ്.

Eng­lish summary;The body of the miss­ing youth was cremated

YOu may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.