കൽക്കരി അഴിമതിക്കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരൻ എന്ന് പ്രത്യേക സിബിഐ കോടതി. നാഗ്പൂരിലെ സ്വകാര്യ കമ്പനിക്ക് ഖനനത്തിനായി കൽക്കരി പാടം അനുവദിച്ച കേസിലാണ് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി. മുൻ ജോയിന്റ് സെക്രട്ടറി കെ സി ക്രോഫ, നാഗ്പൂർ ആസ്ഥാനമായ ഗ്രേസ് ഇൻഡസ്ട്രീസ് ലിമിറ്റ‍് ഡയറക്ടർ മുകേഷ് ഗുപ്ത എന്നിവരെയും കോടതി കുറ്റക്കാരായി കണ്ടെത്തി.
എച്ച് സി ഗുപ്തയ്ക്കുള്ള ശിക്ഷാവിധി കോടതി പിന്നീട് നടത്തും. പശ്ചിമബംഗാളിലെ കമ്പനിക്ക് കൽക്കരിപ്പാടം അനുവദിച്ചതുമയി ബന്ധപ്പെട്ട കേസിൽ എച്ച് സി ഗുപ്തയെ നേരത്തെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. നീണ്ട 10 വർഷത്തോളം ഇന്ത്യയുടെ കൽക്കരി സെക്രട്ടറിയായിരുന്നയാളാണ് എച്ച് സി ഗുപ്ത.
നാഗ്പൂരിലുള്ള കമ്പനിക്ക് മഹാരാഷ്ട്രയിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കരാർ നൽകിയതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കഴിഞ്ഞ മെയ് മാസമാണ് പുതിയ കുറ്റപത്രം സിബിഐ സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് 2007 ൽ ഇടപാടുകൾ നടത്തിയതെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. സാമ്പത്തികമായി ചില നേട്ടങ്ങൾ ഗുപ്തയ്ക്ക് ഉണ്ടായിയെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. അതേസമയം ശിക്ഷ എന്ന് വിധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
English summary;corruption case; Former Coal Secretary HC Gupta is guilty
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.