22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
October 2, 2024
September 28, 2024
September 23, 2024
September 23, 2024

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പിടിയിലായ പോക്സോ കേസ് പ്രതിക്ക് പിന്തുണയുമായി കെ സുധാകരന്‍

Janayugom Webdesk
തിരുവനന്തപുരം
July 31, 2022 5:23 pm

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പിടിയിലായ പോക്സോ കേസ് പ്രതി സോണി ജോർജിന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സോണി ജോർജ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ നടത്തുന്ന ആക്രമത്തിന്റെ ചിത്രം പങ്കുവെച്ചാണ് സുധാകരന്റെ ട്വീറ്റ്.പിണറായി വിജയൻ, എത്ര കോട്ടകൾ കെട്ടി നിങ്ങൾ ഒളിച്ചിരുന്നാലും, എത്ര തന്നെ നിങ്ങൾ ഭയന്നോടിയാലും ഈ നാടിൻ്റെ പ്രതിഷേധവുമായി കോൺഗ്രസ്സ് പിന്നിലുണ്ടാകും എന്ന് സുധാകരൻ ട്വീറ്റ് ചെയ്‌തു.

പോക്‌സോ അടക്കം ഇരുപതോളം കേസാണ്‌ കോതമംഗലം ചേലാട്‌ പനന്താനത്ത്‌ സോണി ജോർജിനെതിരെ (സോണി പനന്താനം 25) വിവിധ സ്റ്റേഷനിലുള്ളത്‌. എറണാകുളം ജില്ലയിൽ മാത്രം ഇരുപത്‌ കേസിൽ പ്രതിയാണ്. തിരുവനന്തപുരം നഗരൂർ പൊലീസ്‌ സ്റ്റേഷനിലാണ്‌ പോക്‌സോ കേസ്‌. കിളിമാനൂരിൽ നിന്ന്‌ സുഹൃത്തായ അൽനാഫി എന്ന യുവാവ്‌ പ്രണയംനടിച്ച്‌ തട്ടിക്കൊണ്ട്‌ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ അവസരമൊരുക്കിയെന്നാണ്‌ കേസ്‌.

പെൺകുട്ടിയുടെ സ്വർണമടക്കം തട്ടിപ്പറിച്ച്‌ വിൽക്കുകയും ചെയ്‌തു. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട്‌ 2020 സെപ്തംബർ 17ന്‌ എൻഐഎ ആസ്ഥാനത്തേക്ക്‌ യൂത്ത്‌ കോൺഗ്രസ്‌ നടത്തിയ സമരത്തിൽ പൊലീസ്‌ ജീപ്പിന്റെ ചില്ല്‌ തകർത്തത്‌ സോണിയാണ്. അറസ്റ്റ്‌ ചെയ്ത്‌ ജീപ്പിൽ ഇരുത്തിയപ്പോൾ കൈമുട്ടുകൊണ്ടാണ്‌ ചില്ല്‌ ഇടിച്ചുതകർത്തത്‌. ഇതിനുപുറമേ യൂത്ത്‌ കോൺഗ്രസ്‌– കോൺഗ്രസ്‌ അക്രമസമരങ്ങളിലെ സ്ഥിരസാന്നിധ്യമാണ്‌. 2019 മുതൽ 2022 വരെ എറണാകുളം സെൻട്രൽ, നോർത്ത്‌ പൊലീസ്‌ സ്റ്റേഷനുകളിലായാണ്‌ കേസുകളേറെയും. മൂന്ന്‌ കേസിൽ കോടതി ജാമ്യമില്ലാ വാറന്റുണ്ട്‌

Eng­lish Sum­ma­ry: K Sud­hakaran sup­ports the POCSO accused who was arrest­ed in the case of attack­ing the Chief Min­is­ter’s car by stop­ping it

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.