കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരന്‍ പിടിയില്‍.
എയർലൈൻ ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീം (35) ആണ് സ്വർണം ഒളിപ്പിച്ച് കടത്തുന്നതിനിടെ സിഐഎസ്എഫിന്റെ പിടിയിലായത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന 2.64 കിലോ സ്വർണമാണ് കരിപ്പൂർ കരുവാംകല്ല് സ്വദേശിയായ ഷമീം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്ന രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് ഷമീം. വിമാനത്തിൽ സ്വർണവുമായി എത്തിയ യാത്രക്കാരൻ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി വിമാനക്കമ്പനി ജീവനക്കാരനായ ഷമീമിന് സ്വർണം കൈമാറുകയായിരുന്നു. ഇയാൾ മറ്റൊരു ഗേറ്റ് വഴി സ്വർണ്ണം പുറത്തെത്തിച്ച് അവിടെ കാത്തുനിൽക്കുന്നവർക്ക് കൈമാറാനായിരുന്നു പദ്ധതി.
English Summary: 1 crore worth of gold seized; Airline employee arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.