19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 16, 2024
April 3, 2024
August 20, 2022
August 16, 2022
August 9, 2022
August 8, 2022
August 5, 2022
August 5, 2022
August 4, 2022
August 3, 2022

തായ്‌വാൻ സ്വതന്ത്ര സമൂഹങ്ങളിലൊന്ന്; നാൻസി പെലോസി

Janayugom Webdesk
തായ്‌വാൻ
August 3, 2022 10:29 am

യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. പ്രസിഡന്റുമായും മനുഷ്യാവകാശ പ്രവർത്തകരുമായും നാൻസി പെലോസി കൂടിക്കാഴ്ച നടത്തി. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ നാൻസി പെലോസി തായ്വാനെ “ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്” എന്നാണ് പറഞ്ഞത്.

പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ കടുത്ത അതൃപ്തിയോടെയാണ് ചൈന കാണുന്നത്. പെലോസിയുടെ തായ്‌വാൻ സന്ദർശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി ഫെങ് പറഞ്ഞു.

അതേസമയം തായ്‌വാൻ അതിർത്തിയിൽ ചൈന സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്. തായ്‌വാൻ വ്യോമപ്രതിരോധമേഖലയിലേക്ക് ഇന്നലെ 21 ചൈനീസ് യുദ്ധവിമാനങ്ങൾ കടന്നുകയറിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Eng­lish summary;Nancy Pelosi Calls Tai­wan ‘One of the Freest Societies

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.