22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
October 18, 2024
September 19, 2024
April 12, 2024
July 13, 2023
July 6, 2023
May 31, 2023
May 23, 2023
May 10, 2023

ബൈക്ക് യാത്രികൻ മരിച്ച സംഭവം: ദേശീയപാതയിലെ കുഴികള്‍ അടയ്ക്കണമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
August 6, 2022 11:13 pm

ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി പാതകളിലെ കുഴികളടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് എന്‍ എച്ച്എഐ കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും അമിക്കസ്‌ക്യൂറി വഴി നിര്‍ദ്ദേശം നല്‍കിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.
നെടുമ്പാശേരി എംഎഎച്ച്എസ് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം.
അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ഹാഷിമിന്റെ കുടുംബം പറഞ്ഞു. മനുഷ്യന്റെ ജീവന് അധികൃതർ വിലകല്പിക്കുന്നില്ല. കുഴി അടയ്ക്കണമെന്ന് പഞ്ചായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇനി ഒരാള്‍ക്കും ഇത്തരമൊരു അപകടം ഉണ്ടാകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
അപകടം നടന്നതറിഞ്ഞ് എഐവൈഎഫ് പ്രവര്‍ത്തകര്‍ എത്തി രാത്രിയില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഉടന്‍ ദേശീയപാത അതോറിറ്റി ജീവനക്കാര്‍ സ്ഥലത്തെത്തി കുഴി അടയ്ക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Bik­er’s death inci­dent: High Court to close the pot­holes on the nation­al highway

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.