23 December 2024, Monday
KSFE Galaxy Chits Banner 2

മാസ്ക്‌, സാനിറ്റൈസർ നിർബന്ധം

Janayugom Webdesk
August 6, 2022 4:13 am

തിരുവനന്തപുരം: മാസ്ക്‌, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കിയുള്ള ഉത്തരവ്‌ കാലാവധി അവസാനിച്ചതോടെ ആറുമാസത്തേക്കു കൂടി ദീർഘിപ്പിച്ച്‌ സർക്കാർ വിജ്ഞാപനമിറക്കി.
2021 ലെ കേരള സാംക്രമിക രോഗ നിയമത്തിന്റെ ഭാഗമായാണ്‌ വിജ്ഞാപനം. പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാരും ചടങ്ങുകളില്‍ സംഘാടകരും സാനിറ്റൈസർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. 

Eng­lish Sum­ma­ry: Mask and san­i­tiz­er mandatory

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.