23 December 2024, Monday
KSFE Galaxy Chits Banner 2

Related news

June 16, 2023
October 31, 2022
August 9, 2022
July 16, 2022
January 29, 2022
January 27, 2022

പോക്‌സോ അതിജീവിതയായ പതിനഞ്ചുകാരി വീണ്ടും പീഡനത്തിനിരയായി പ്രസവിച്ചു; പ്രസവിച്ചത് താനെന്ന് അമ്മ

Janayugom Webdesk
കൊല്ലം
August 9, 2022 9:27 am

കൊല്ലം കുളത്തൂപ്പുഴയില്‍ പോക്‌സോ അതിജീവിതയായ പതിനഞ്ചുകാരി വീണ്ടും പീഡനത്തിനിരയായി പ്രസവിച്ചു. പെണ്‍കുട്ടി പ്രസവിച്ചത് മറച്ചുവയ്ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചു. കുളത്തൂപ്പുഴയിലെ സ്വന്തം വീട്ടിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെണ്‍കുട്ടിയുടെ അമ്മ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും പെണ്‍കുട്ടി പ്രസവിച്ച വിവരം പറഞ്ഞില്ല. താനാണ് പ്രസവിച്ചത് എന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കാര്യങ്ങള്‍ വ്യക്തമായത്.

തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവര്‍ പിന്നീട് ഡോക്ടര്‍മാരോട് സമ്മതിച്ചു. 2016 ല്‍ പോക്‌സോ കേസിലെ അതിജീവിതയാണ് പെണ്‍കുട്ടി. പിന്നീട് വീണ്ടും പീഡനത്തിരയായെന്നാണ് വിവരം. രണ്ടാമത് പീഡനത്തിനിരയായ വിവരം പൊലീസും അറിഞ്ഞിരുന്നില്ല. പതിനഞ്ചുകാരിക്കും പെണ്‍കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish sum­ma­ry; Fif­teen-year-old poc­so sur­vivor gives birth again under molesta­tion; Moth­er said that she gave birth

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.