22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 10, 2022
July 19, 2022
April 21, 2022
April 8, 2022
April 3, 2022
April 3, 2022
March 17, 2022
February 26, 2022
February 15, 2022
January 28, 2022

കോര്‍ബെവാക്സ് കരുതല്‍ ഡോസ്; വാക്സിന്‍ എടുത്തവരെയും ഒമിക്രോണ്‍ ബാധിക്കുന്നതായി കണ്ടെത്തല്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 10, 2022 9:39 pm

കോര്‍ബെവാക്സ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊവിഷീല്‍ഡോ കൊവാക്സിനോ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് കൊര്‍ബെവാക്സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതാദ്യമായാണ് വ്യത്യസ്ത വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കോവിഡ് സാങ്കേതിക സമിതിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഷീല്‍ഡോ, കൊവാക്സിനോ രണ്ട് ഡോസ് എടുത്ത് ആറുമാസം പൂര്‍ത്തിയായ 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊര്‍ബെവാക്സ് ബൂസ്റ്ററായി സ്വീകരിക്കാം.

ഡല്‍ഹിയില്‍ കൂടുതല്‍ വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂടുതല്‍ വ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദം പടരുന്നതായി കണ്ടെത്തല്‍. ജനിതക ശ്രേണീകരണത്തിനായി ഡല്‍ഹിയിലെ എല്‍എന്‍ജെപി ഹോസ്പിറ്റലിലേക്ക് അയച്ച സാമ്പിളുകളിലാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ഏതാനും ആഴ്ചകളായി രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വാക്സിന്‍ മൂലവും രോഗം വന്നതിനു ശേഷവും ലഭിക്കുന്ന ആന്റിബോഡിയെ പ്രതിരോധിച്ച്‌ കൂടുതല്‍ ആളുകളിലേക്ക് വളരെ പെട്ടെന്ന് പകരാന്‍ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്ന് എല്‍എന്‍ജെപി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പറഞ്ഞു. കോവിഡ് മൂലം ഡല്‍ഹിയില്‍ ആശുപത്രിയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. പരിശോധനക്കായി അയച്ച നൂറു സാമ്പിളുകളില്‍ 90 എണ്ണത്തിലും ബി.2.75 വകഭേദം കണ്ടെത്തിയതായും ഡോക്ടര്‍ പറഞ്ഞു.
അതേസമയം വൈറസ് ശരീരത്തിലുണ്ടാക്കുന്ന തീവ്രത താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2455 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി ആറിനു ശേഷം ആദ്യമായാണ് ഇത്രയേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 15.41 ആണ് ​രോഗ സ്ഥിരീകരണ നിരക്ക്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 16,047 പുതിയ കേസുകളാണ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 54 പേര്‍ രോഗം ബാധിച്ച്‌ മരിക്കുകയും ചെയ്തു.
മാസ്ക് ധരിക്കാത്തതും പൂര്‍ണ വാക്സിനേഷന്‍ എടുക്കാത്തതും പുതിയ ഉപവകഭേദവും ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്സവ സീസണ്‍ കഴിയുന്നതോടെ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും കോവിഡ് വ്യാപനമുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

Eng­lish Sum­ma­ry: Cor­be­vax reserve dose; Find­ings that Omi­cron infects even those who have received the vaccine

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.