പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കപട ദേശസ്നേഹത്തെ പരിഹസിച്ച് മുന്‍ ക്രിക്കറ്റ് താരം കൂടിയായ നേതാവ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസാണ് പ്രധാനമന്ത്രിയുടെ രാജസ്നേഹത്തെ പരിഹസിച്ച് രംഗത്തെത്തിയത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റ് തുലയ്ക്കുന്ന മോഡി സര്‍ക്കാര്‍ ദേശസ്നേഹംകൂടി വില്പ്പനയ്ക്കുവച്ചുവെന്ന തരത്തിലുള്ള കാര്‍ട്ടൂണാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യം ബിപിസിഎല്‍ പിന്നീട് എയര്‍ഇന്ത്യ, എല്‍ഐസി, ബിഎസ്എന്‍എല്‍, റയില്‍വേ, എന്‍എച്ച്പിസി, എന്‍പിടിസി, ഒടുവില്‍ ത്രിവര്‍ണ പതാക എന്നിങ്ങനെ എല്ലാം വില്‍ക്കുന്ന മോഡി, അടുത്തത് എന്താണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നതെന്നാണ് ശ്രീനിവാസ് ചോദിച്ചിരിക്കുന്നത്.
രാജ്യം മുമ്പെങ്ങും ആഘോഷിച്ചിട്ടില്ലാത്ത തരത്തില്‍ ദേശസ്നേഹത്തെ ഉയര്‍ത്തിപ്പിടിച്ചാണ് മോഡി കപട രാഷ്ട്രീയം കളിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
English Summary: A leader trolled Modi’s fake patriotism
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.