24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി തർക്കം; വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

Janayugom Webdesk
August 13, 2022 8:06 pm

മതിലില്‍ മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി മായങ്കി(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാഹുല്‍, ആശിഷ്, സൂരജ്, മനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.

മതിലിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി പ്രതികളിൽ ഒരാളായ മനീഷിന്റെ അമ്മയുമായി മായങ്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തർക്കത്തിനിടെ മനീഷിനെ മായങ്ക് അസഭ്യം പറയുകയും അടിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. ഇതാണ് പിന്നീട് കൊലപാതകത്തിന് കാരണമായത്.

ഡൽഹിയിലെ തിരക്കേറിയ മാളവ്യ നഗറിലെ ഡിഡിഎ മാർക്കറ്റിൽ വെച്ച് ആൾക്കൂട്ടത്തിന് നടുവിൽ വെച്ചായിരുന്നു കൊലപാതകം. ഗുരുതര പരിക്കേറ്റ മായങ്കിനെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Eng­lish Sum­ma­ry: Man Killed On Busy Del­hi Road For Uri­nat­ing On Wall
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.