വിവാദമായ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും. സിഎഎയ്ക്കെതിരെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ, നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ തുടങ്ങിയവയാണ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ റാലിയിൽ പങ്കെടുത്ത എഎഎസ്‍യു പ്രവർത്തകരെ പൊലീസ് തടഞ്ഞു.
2019 ഡിസംബർ 11നാണ് സിഎഎ പാർലമെന്റിൽ പാസാക്കിയത്. ആ ദിവസങ്ങളില്‍ തന്നെ അസമില്‍ ആദ്യത്തെ സിഎഎവിരുദ്ധ പ്രതിഷേധം ഉയര്‍ന്നു. 2020ലെ കോവിഡ് വ്യാപനത്തോടെ സമരം നിര്‍ത്തേണ്ടിവന്നു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
English Summary:Protest against Citizenship Act again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.