ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ പീഡനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് ഹൈക്കോടതി നിര്‍ദേശം. 2018ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. കേസെടുക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഷാനവാസ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. കേസന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2018 ഏപ്രില്‍ 12ന് ഛത്തര്‍പുരിലെ ഫാംഹൗസില്‍ വച്ച് ഷാനവാസ് ഹുസൈന്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഷാനവാസ് ഹുസൈനെതിരെ എഫ്ഐആര്‍ രജസിറ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശിയായ സ്ത്രീയാണ് കോടതിയെ സമീപിച്ചത്. ഷാനവാസ് ഹുസൈന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും വിവരം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. പരാതി അടിസ്ഥാനരഹിതമാണെന്നും തന്റെ സഹോദരനുമായി യുവതിക്കുള്ള തര്‍ക്കമാണ് തനിക്കെതിരായ ആരോപണത്തിന് കാരണമെന്നും ഷാനവാസ് ഹുസൈന്‍ പ്രതികരിച്ചു.
English summary; High Court directs to register FIR in molestation case against BJP leader
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.