28 December 2024, Saturday
KSFE Galaxy Chits Banner 2

കശ്മീരില്‍ ഭീകരന്‍ പിടിയില്‍

Janayugom Webdesk
ശ്രീനഗര്‍
August 21, 2022 10:51 pm

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഒരു ഭീകരൻ പിടിയില്‍. സൈന്യവും കശ്മീര്‍ പൊലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഫത്തേപോറ സ്വദേശിയായ ഇനാ ഭായ് എന്ന ഇംതിയാസ് അഹ് ബീഗിനെ പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു എകെ 47 റൈഫിൾ, രണ്ട് എകെ മാഗസിനുകൾ, 59 എകെ വെടിയുണ്ടകള്‍ തുടങ്ങിയവ കണ്ടെടുത്തു.
ഓഗസ്റ്റ് 15ന് ബുദ്ഗാം ജില്ലയിലെ ഗോപാൽപോരയിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജമ്മു കശ്മീരിലെ ശ്രീനഗർ, ജമ്മു, കത്വ, സാംബ, ദോഡ ജില്ലകളിലും പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തി. അതിനിടെ നിയന്ത്രണ രേഖ ലംഘിച്ച്‌ ജമ്മുവിലെ നൗഷേര മേഖലയില്‍ പ്രവേശിച്ച ഭീകരനെ സൈന്യം വെടിവച്ചുവീഴ്ത്തി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

Eng­lish Sum­ma­ry: Ter­ror­ist arrest­ed in Kashmir

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.