യുഎസില്‍ ജോര്‍ജ് ഫ്ലോയിഡിനെ മര്‍ദിച്ച രീതിയില്‍ വീണ്ടും അതിക്രമം നടത്തി അമേരിക്കന്‍ പൊലീസ്. തെരുവിലിട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവരുന്നത്. സംഭവത്തിന് പിന്നാലെ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. ക്രാഫോര്‍ഡ് കണ്‍ട്രി ഷെരിഫിലെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തു. ഒരു പൊലീസ് ഉദ്യോഗസ്ഥനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
സൗത്ത് കരോലിന സ്വദേശിയായ റന്റല്‍ വോസെസ്റ്റര്‍ എന്ന 27കാരനയൊണ് പൊലീസ് ക്രൂരമായി മര്‍ദിച്ചു. 10.30ഓടെ നടന്ന സംഭവത്തില്‍ അര്‍ക്കന്‍സാസ് പൊലീസ് അന്വേഷണം ആരംഭിച്ചു. കടയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബൈക്കുമായി കടന്നുകളയാന്‍ ശ്രമിച്ചതിനിടെയാണ് പൊലീസ് എത്തിയതെന്നാണ് പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. തീവ്രവാദ വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
English Summary:The US police brutally beat the young man
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.