22 November 2024, Friday
KSFE Galaxy Chits Banner 2

ഗയയിലെ വിഷ്ണുപദ് ക്ഷേത്രം സന്ദര്‍ശിച്ചതിന് ബീഹാര്‍ ഐടി മന്ത്രി മുഹമ്മദ് ഇസ്രായേല്‍ മന്‍സൂരിക്കെതിരേ കോടതയില്‍ പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2022 4:22 pm

ഗയയിലെ വിഷ്ണുപദ് ക്ഷേത്രം സന്ദര്‍ശിച്ചതിന് ബീഹാര്‍ ഐടി മന്ത്രി മുഹമ്മദ് ഇസ്രായേല്‍ മന്‍സൂരിക്കെതിരേ മുസാഫര്‍പുരിയിലെ കോടതയില്‍ പരാതി.ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസാഫർപൂർ ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ ചന്ദ്ര കിഷോർ പരാശർ പരാതി നൽകിയത്.

മുഹമ്മദ് ഇസ്രായേല്‍ മന്‍സൂരി മുസ്ലീം ആയതിനാല്‍ മന്ത്രി സന്ദര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വിഷ്ണുപാദ് ക്ഷേത്രം സനാതന ധർമ്മം പിന്തുടരുന്നവർക്ക് മാത്രമേ ക്ഷേത്രത്തിൽ ദർശനം അനുവദിക്കാവുവെന്നും പരാതിയില്‍ പറയുന്നു.ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് മന്ത്രിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.

സെപ്തംബർ 2 ന് കോടതി വിഷയം പരിഗണിക്കുമെന്ന്, പരാശരന്റെ അഭിഭാഷകൻ രവീന്ദ്ര കുമാർ സിംഗ് ഇവിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ, തന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകനായ മൻസൂരി ക്ഷേത്രം സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിഷയം വിവാദമാക്കുവാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി നിതീഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു.

Eng­lish Summary:
Court com­plaint against Bihar IT Min­is­ter Muham­mad Israel Man­soori for vis­it­ing Vish­nu­pad tem­ple in Gaya

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.