കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് യാത്രക്കാരിൽ നിന്നായി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 93 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബഹ്റൈനിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നിന്നുമെത്തിയ വടകര സ്വദേശി എൻ കെമുനീർ, തിരൂർ സ്വദേശി എ പി ഫൈസൽ എന്നിവരിൽ നിന്നുമാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്നായി 1.863 കിലോ സ്വർണമാണ് പിടികൂടിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണ്ണം കടത്തുന്നുണ്ടന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പരിശോധന നടത്തി ഇരുവരെയും പിടികൂടുകയായിരുന്നു. മുനീർ 830 ഗ്രാം സ്വർണം അനധികൃതമായി കടത്തുന്നതിനായി ധരിച്ചിരുന്ന ഷൂസിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. ഫൈസലിന്റെ പക്കൽ 1.033 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. സ്വർണം മിശ്രിതമാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത്.
English Summary: Flowering in Perumanna to prepare flowers for Onam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.