6 May 2024, Monday

ജനയുഗം ഓണപ്പതിപ്പ് പുറത്തിറങ്ങി

Janayugom Webdesk
തിരുവനന്തപുരം
August 30, 2022 8:15 pm

ജനയുഗം ഓണപതിപ്പ് ചീഫ് എഡിറ്ററും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍ പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ആദ്യപ്രതി ഏറ്റുവാങ്ങി. വായനക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒന്നാണ് ജനയുഗത്തിന്റെ ഓണപ്പതിപ്പെന്ന് കാനം പറഞ്ഞു. തറവാട്ടിലെത്തിയ പ്രതീതിയാണ് ജനയുഗത്തില്‍ എത്തുമ്പോഴുള്ളതെന്ന് ജനയുഗത്തിന്റെയും സിനിരമയുടെയും മദ്രാസ് ലേഖകനായി ജോലിചെയ്തിരുന്ന ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. 

വിശേഷാല്‍ പ്രതിയില്‍ പൂര്‍ണ നോവല്‍ പ്രസിദ്ധീകരിക്കുക എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ജനയുഗത്തിലൂടെ കാമ്പിശേരിയായിരുന്നു. താന്‍ സിനിമയിലെത്താന്‍ പരോക്ഷമായി കാരണമായതും ജനയുഗവും കാമ്പിശേരിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനയുഗം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സിഎംഡി അഡ്വ. എന്‍ രാജന്‍ അധ്യക്ഷനായി. എഡിറ്റര്‍ രാജാജി മാത്യു തോമസ്, മുന്‍ എഡിറ്റര്‍ കെ പ്രഭാകരന്‍, ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. ജെ വേണുഗോപാലന്‍ നായര്‍, മാഗസിന്‍ എഡിറ്റര്‍ വി വി കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് സ്വാഗതവും എക്സിക്യൂട്ടിവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

Eng­lish Summary:Janayugam Onam Edi­tion released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.