11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 18, 2025
December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024

സ്‌കൂള്‍ ബസില്‍ നഴ്‌സറി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി; ഡ്രൈവറും ആയയും അറസ്റ്റില്‍

Janayugom Webdesk
September 14, 2022 11:26 pm

ഭോപ്പാല്‍: സ്കൂളില്‍നിന്നും മടങ്ങും വഴി മൂന്നുവയസ്സുള്ള നഴ്‌സറി വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ഞെട്ടിക്കുന്ന സംഭവം. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ബസ് ഡ്രൈവറെയും വനിത അറ്റന്‍ഡറെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭോപ്പാല്‍ നഗരത്തിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന മൂന്നരവയസുകാരി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പീഡനത്തിന് ഇരയായത്. കുട്ടി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ, ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌പെയര്‍ സെറ്റ് വസ്ത്രങ്ങള്‍ മാറ്റിയത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ക്ലാസ് ടീച്ചറോടും പ്രിന്‍സിപ്പലിനോടും കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കുട്ടിയുടെ വസ്ത്രം സ്‌കൂളില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് പറയുകയും ചെയ്തു.
വീട്ടിലെത്തിയതിന് പിന്നാലെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബസ് ഡ്രൈവറുടെ പെരുമാറ്റവും വസ്ത്രം മാറ്റിയതും കുട്ടി വീട്ടുകാരോട് പറഞ്ഞത്. പിറ്റേന്നുതന്നെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി അധികൃതര്‍ക്ക് പരാതി നല്‍കി. ബസ് ഡ്രൈവറെ കുട്ടി തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Nurs­ery girl raped in school bus; The dri­ver and Aya have been arrested

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.