22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 5, 2024
August 22, 2024
August 21, 2024
July 10, 2024
May 27, 2024
May 25, 2024
August 2, 2023
July 31, 2023
July 29, 2023
June 27, 2023

കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി

Janayugom Webdesk
തിരുവനന്തപുരം
September 15, 2022 12:46 pm

എറണാകുളത്ത് നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അഞ്ജനയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്. സഹോദരന്‍ അക്ഷയ് ഇന്നലെ വൈകിട്ട് എറണാകുളം അയ്യമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അഞ്ജന തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വര്‍ക്കലയില്‍ എത്തി എന്ന വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിരുന്നു. അതിനിടയിലാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. അയ്യമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നീ സഹാേദരങ്ങളെയാണ് ഇന്നലെ മുതല്‍ കാണാതായത്.

സ്‌കൂള്‍ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തൃശൂര്‍ ചേര്‍പ്പില്‍ പിതാവിന്റെ വീട്ടില്‍ നിന്നു പഠിക്കുന്ന കുട്ടികള്‍ ചൊവ്വാഴ്ച, സ്വന്തം വീട്ടില്‍ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്. വൈകിയും വീട്ടില്‍ എത്താതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച, എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ബുധനാഴ്ച പുലര്‍ച്ചെ 4.30ന് വര്‍ക്കലയില്‍ എത്തിയതായി കണ്ടെങ്കിലും ഫോണ്‍ ഓഫായതോടെ പൊലീസിനു വിവരം ലഭിക്കാതായി. തുടര്‍ന്ന് തിരുവനന്തപുരത്ത് റേഞ്ച് കണ്ടതോടെ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

Eng­lish sum­ma­ry; Among the miss­ing sib­lings, the girl was also found

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.