കോട്ടയം പാമ്പാടിയില്‍ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. നായ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. വീട്ടില്‍ കിടന്നുറങ്ങിയ കുട്ടിയെ ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇന്നലെ തെരുവുനായ ആക്രമിച്ചത്. വെള്ളൂര്‍ കാലായില്‍ രാജു (64), പാറയ്ക്കല്‍ നിഷ സുനില്‍ (43), പതിനെട്ടില്‍ സുമി വര്‍ഗീസ് (35), മകന്‍ ഐറിന്‍ (10), പാറയില്‍ സെബിന്‍ (12), കൊച്ചഴത്തില്‍ രതീഷ് (37), സനന്ദ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളൂര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. നായ മുറ്റത്തുനിന്നവരെയും വീട്ടിനുള്ളിലിരുന്നവരെയും വഴിയെ നടന്നുപോയവരെയും കടിച്ചശേഷം ഓടിപ്പോയി. പിന്നീട് നായയെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു.
English Summary: A stray dog that attacked seven people in Kottayam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.