പിക്നിക്കിന് പോകുന്നതും ‘ചില്ലാ‘വുന്നതുമൊന്നും ഇന്നത്തെ പുതിയ തലമുറയുടെ കണ്ടുപിടിത്തങ്ങളല്ല. അങ്ങനെയാണ് അവകാശ വാദങ്ങളെങ്കിലും ചരിത്ര ഗവേഷകരും പ്രാചീന കാലഘട്ടത്തിലെല്ലാം പിക്നിക്കുകള്‍ സംഘടിപ്പിച്ചിരുന്നുവെന്നതിന് തെളിവുകള്‍ നിരത്തുന്നുണ്ട്.
ഉത്ഭവം വ്യക്തമല്ലെങ്കിലും ഫ്രഞ്ച് വിപ്ലവത്തിന്റെയും വിക്ടോറിയൻ കാലഘട്ടത്തിന്റെയും അവസാനത്തിലാണ് പിക്നിക്കുകള്‍ സംഭവിച്ചതെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിശ്വാസം. ഇരുപതാം നൂറ്റാണ്ടോടെ ഓപ്പൺ എയറിലെ പിക്നിക്കുകൾ ഇംഗ്ലണ്ടിൽ പ്രചാരത്തിലുണ്ടായിരുന്നെന്നും മറ്റ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെല്ലാം വെറും അവകാശവാദങ്ങളാണ്. ബ്രിട്ടീഷ് സാഹിബുമാരും കോൾഡ് ഷാംപെയ്‌നും ഇന്ത്യയിൽ വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ്, ഇന്ത്യക്കാർ അവരുടെ സ്വന്തം രീതിയിൽ പിക്നിക്ക് നടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
കൗശാമ്പിയിൽ നിന്ന് കണ്ടെത്തിയ സുംഗ കാലഘട്ടത്തിലെ (ബിസി 185–73) ഒരു ടെറാക്കോട്ട ശില്പം , “രഥത്തിൽ സഞ്ചരിക്കുന്ന ഒരു പിക്നിക് പാർട്ടിയെ ചിത്രീകരിക്കുന്നു”. രഥത്തിന്റെ മധ്യഭാഗത്ത് “അരി, മധുരപലഹാരങ്ങൾ, ദോശ മുതലായവയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നതും കാണാം. വിനോദ് ചന്ദ്ര ശ്രീവാസ്തവ തന്റെ ഹിസ്റ്ററി ഓഫ് അഗ്രികൾച്ചർ ഇൻ ഇന്ത്യ, അപ് ടു സി. 1200 എഡിയിൽ എഴുതിയിരിക്കുന്നതിലാണ് ഇക്കാര്യങ്ങളുള്ളത്.
ഇന്ത്യൻ വംശജനായ ആദ്യത്തെ ആധുനിക ഇൻഡോളജിസ്റ്റും ബംഗാളിൽ നിന്നുള്ള ആദ്യത്തെ ശാസ്ത്ര ചരിത്രകാരനുമായിരുന്നു രാജേന്ദ്രലാൽ മിത്ര. ബംഗാളി നവോത്ഥാനത്തിന്റെ ഒരു മുൻനിര വ്യക്തിത്വമായിരുന്ന രാജേന്ദ്രലാൽ മിത്ര ഒരു പുരാവസ്തു ഗവേഷകൻ കൂടിയായിരുന്നു.
ഇന്ത്യന്‍ വംശജരും തങ്ങളുടേതായ രീതിയില്‍ വിനോദ സഞ്ചാരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ഇദ്ദേഹത്തിന്റെ മഹാഭാരതത്തെക്കുറിച്ചുള്ള ലേഖനങ്ങളില്‍ പറയുന്നു. ജര്‍മ്മന്‍ സഞ്ചാരങ്ങളിലെ മദ്യോത്സവം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര സംവിധാനത്തിന് സമാനമായിരുന്നു ആ കാലഘട്ടത്തിലേതെന്നും പറയുന്നു.
കൃഷ്ണന്‍, ബലറാം, അര്‍ജുന്‍ തുടങ്ങിയവര്‍ നടത്തിയ പിക്നിക്കുളില്‍ ഉള്‍പ്പെടുത്തിയിരുന്ന ഭക്ഷണങ്ങളെക്കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കദംബത്തിന്റെ കായയില്‍ നിന്ന് ഉള്‍പ്പാദിപ്പിക്കുന്ന കാദംബരി എന്നയിനം മദ്യം, പൂവിതളും ഇലയിതളും സംസ്കരിച്ചുണ്ടാക്കിയിരുന്ന ഒരുതരം റം, വാറ്റ് എന്നിവയെല്ലാം ഇവര്‍ പിക്നിക് സമയത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചുട്ടെടുത്ത ഇറച്ചി, വേട്ടയാടി കിട്ടുന്ന മാനിറച്ചി, പല വിധത്തിലുള്ള മറ്റ് മാസങ്ങള്‍ എന്നിവയും മസാല ചേര്‍ത്ത് ചുട്ടും നെയ്യില്‍ പാകം ചെയ്തും ഭക്ഷിച്ചിരുന്നതായും ഗവേഷകന്‍ പറയുന്നു. പോത്തിന്റെ മാംസവും ദൈവാവതാരങ്ങളായ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇഷ്ടഭക്ഷണത്തില്‍പ്പെടുന്നു. എല്ലാ ദൈവിക സങ്കല്‍പ്പങ്ങള്‍ക്കും തങ്ങളുടേതായ ഇഷ്ട മാംസ വിഭവങ്ങള്‍ ഉള്ളതായി നേരത്തെ തന്നെ പുരാണങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ബിസി മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട വാത്സയനന്റെ കാമസൂത്രയിലും പിക്നിക്കുകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുഗളന്മാരുടെ കാലഘട്ടത്തിലും പിക്നിക്കുകള്‍ക്ക് സമാനമായ യാത്രകള്‍ നടന്നിരുന്നുലവെന്നും ചരിത്രകാരന്മാര്‍ പറയുന്നു.
ഗോമാംസത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനതയെ കൊല്ലാന്‍ വിധിക്കുന്ന വര്‍ഗീയ വാദികള്‍ക്ക് ഒരുപക്ഷെ അംഗീകരിക്കാന്‍ കഴിയുന്നതാകില്ല പുരാണേതിഹാസങ്ങളിലെ പച്ചപരമാര്‍ത്ഥങ്ങള്‍. ദൈവങ്ങളുടെ പേരിലാണ് കൊലപാതങ്ങള്‍ നടക്കുന്നത് എങ്കിലും ഒരു ഭക്ഷണത്തിനോടും ദൈവങ്ങള്‍ക്ക് ഇഷ്ടക്കൂടുതലോ കുറവോ ഇല്ല എന്ന് മാത്രമല്ല, ചില പ്രത്യേക മാസംഭക്ഷണങ്ങള്‍ പോലുമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്തായാലും നിലവില്‍ ലോകം ജൂണ്‍ 18നാണ് അന്താരാഷ്ട്ര പിക്നിക് ദിനം ആഘോഷിക്കുന്നത്. തിന്റെ തുടക്കത്തെക്കുറിച്ച് കൃത്യമായി അറിയില്ലങ്കില്‍ കൂടി ഒരു അനൗപചാരിക ഭക്ഷണ ഉത്സവമായി ഇത് പരക്കെ അംഗീകരിക്കപ്പെടുന്നുഈ. ദിവസം മറ്റുള്ളവരുടെ കൂട്ടായ്മയിൽ സമയം ചെലവഴിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. നിരവധി ജീവകാരുണ്യ പരിപാടികളും ഇതിന്റെ ഭാഗമായ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്നു, കൂടാതെ സ്കൂളുകൾ അവരുടെ വിദ്യാർത്ഥികൾക്കായി പിക്നിക്കുകൾ നടത്തുവാനും ഈ ദിനം ഉപയോഗപ്പെടുത്താറുണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരുമിപ്പിക്കുക, അവരോടൊപ്പം മികച്ച കുറച്ചു സമയം ചിലവഴിക്കുക എന്നതാണ് ഇതിന്റ ഉദ്ദേശം. ഭക്ഷണം, വിനോദ പ്രവർത്തനങ്ങൾ, ശീതളപാനീയങ്ങൾ, ജ്യൂസുകൾ, മറ്റ് യാത്രാ സഹായികൾ എന്നിവയോടൊപ്പം മുഴുവന്‍ സമയ വിനോദമാണ് പിക്മിക് ദിനം നല്കുന്നത്.
ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശത്ത് ഓഗസ്റ്റ് മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് പിക്നിക് ദിനം ആഘോഷിക്കുന്നത്. അന്ന് ആ പ്രദേശത്തെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കുമെല്ലാം അവധി ദിനമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ പിക്നിക് ദിന ആഘോഷം നടത്തിയ ഗിന്നസ് റെക്കോര്‍ഡ് പോര്‍ച്ചുഗലിന്റെ പേരില്‍ സ്വന്തം.
English Summary: Parts of the Mahabharata story that are not discussed even today
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.