23 December 2024, Monday
KSFE Galaxy Chits Banner 2

പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ മാലചാര്‍ത്തി ബിജെപി മന്ത്രി: ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണോയെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

Janayugom Webdesk
ലഖ്നൗ
September 20, 2022 9:03 pm

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്ന ബിജെപി മന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പൂമാല അണിയിക്കുന്ന ഉത്തര്‍പ്രദേശ് മന്ത്രി രാകേഷ് സചാനാണ് ട്രോളുകള്‍ക്കിരയായത്. ദൃശ്യങ്ങളില്‍ മേശപ്പുറത്ത് മോഡിയുടെ ചിത്രവും ഒരു കേക്കും വച്ചിരിക്കുന്നതും കാണാം. ഉടന്‍തന്നെ മന്ത്രി എത്തി മോഡിയുടെ ചിത്രത്തില്‍ പൂമാല അണിയിക്കുന്നു. 

സാധാരണ ഗതിയില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ ചിത്രത്തിന് മേല്‍ പൂമാല അണിയിക്കാറില്ല. മരിച്ചവരുടെ ചിത്രത്തിന് മേലാണ് പൂമാല അണിയിക്കുക എന്നെല്ലാമാണ് വിമര്‍ശനങ്ങള്‍.

Eng­lish Sum­ma­ry: social media mock­ing BJP minister 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.