22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
October 1, 2022
October 1, 2022

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കർഷക പ്രക്ഷോഭം കരുത്തേകും: കെ ഇ ഇസ്‌മായില്‍

Janayugom Webdesk
തിരുവനന്തപുരം
September 28, 2022 12:07 am

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കർഷക പ്രക്ഷോഭം കരുത്തേകുമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്‌മായിൽ. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണിയാപുരം രാമചന്ദ്രന്‍ നഗറില്‍ ‘കര്‍ഷകപ്രക്ഷോഭം നല്‍കുന്ന പാഠങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്റെ എല്ലാ ഭീഷണികളെയും അതിജീവിച്ചാണ് കർഷക പ്രക്ഷോഭം വിജയിച്ചത്. അതിന്റെ പ്രധാന കാരണം കർഷക പ്രസ്ഥാനങ്ങൾക്കിടയിലുണ്ടായ ഐക്യമാണ്. കേന്ദ്ര സർക്കാരിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസ്ഥാനങ്ങൾക്കിടയിലുണ്ടാകേണ്ട ഐക്യത്തിന്റെ പ്രാധാന്യമാണ് കർഷക സമരം ചൂണ്ടിക്കാട്ടുന്നത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിയിൽ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷിചെയ്യുന്ന ഭൂമി കോര്‍പറേറ്റുകളുടെ കൈകളിലെത്തിക്കുന്നതിന് വേണ്ടിയാണ് മോഡി കോവിഡിന്റെ തീക്ഷ്ണമായ ഘട്ടത്തില്‍ കരിനിയമങ്ങള്‍ പാസാക്കിയത്. ഭൂമി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി തങ്ങളെ കൂലിത്തൊഴിലാളികളാക്കി മാറ്റുന്ന അവസ്ഥയ്ക്കെതിരെയാണ് കര്‍ഷകര്‍ എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് സമരം ചെയ്തത്. ആ സമരം കാട്ടുതീ പോലെ പടര്‍ന്നു. കേരളമടക്കമുള്ള ഇന്ത്യയിലെ മുഴുവന്‍ കൃഷിക്കാരുടെയും മനസും മനഃസാക്ഷിയുമായി കര്‍ഷക സമരം മാറി.
ബിജെപിയും ആര്‍എസ്എസും ഒഴികെ ഇന്ത്യയിലെ സകലമാന മനുഷ്യരും കര്‍ഷക സമരത്തിന്റെ കൂടെ നിലയുറപ്പിച്ചു. എല്ലാ പീഡനങ്ങളും സഹിച്ച് രാജ്യത്തെ ജനങ്ങളുടെ മുഴുവന്‍ പിന്തുണയോടെ മുന്നോട്ട് പോയപ്പോള്‍ സമസ്താപരാധം പറഞ്ഞുകൊണ്ട് മോഡി സര്‍ക്കാര്‍ ആ നിയമം പിന്‍വലിച്ചു. കോര്‍പറേറ്റ് മൂലധനത്തിനുവേണ്ടി രാജ്യത്തെ സമര്‍പ്പണം ചെയ്യുന്ന ആര്‍എസ്എസിന്റെ നിലപാടിനെ ചോദ്യംചെയ്ത ചരിത്രപ്രാധാന്യമുള്ളതാണ് കര്‍ഷക സമരം. രാജ്യത്തെ 44 തൊഴില്‍ നിയമങ്ങളെ നാല് ലേബര്‍ കോഡുകളാക്കി തീര്‍ത്തിരിക്കുകയാണ് മോഡി. തൊഴിലാളികള്‍ ഇതിനെതിരെ കര്‍ഷകരെ പോലെ മുന്നോട്ട് വന്നാല്‍ മോഡി മുട്ടുമടക്കുമെന്നും കെ ഇ ഇസ്‌മായില്‍ പറഞ്ഞു.
സിപിഐ (എം) സംസ്ഥാന സെ­ക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ പ്രഭാഷണം നടത്തി. അഖിലേന്ത്യാ കിസാന്‍സഭ ദേശീയ വൈസ് പ്രസിഡന്റ് സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു.
കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലൻ നായർ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി ശശി എംഎൽഎ, കിസാൻ സഭാ ജില്ലാ സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ, ബികെഎംയു ജില്ലാ പ്രസിഡന്റ് മനോജ് ബി ഇടമന, എൻ ഭാസുരാംഗൻ, പാപ്പനംകോട് അജയൻ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Peas­ant agi­ta­tion will strength­en anti-fas­cist strug­gles: KE Ismail

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.