പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സിറിയയിലെ അൽഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന തീവ്ര തുർക്കി ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 2014 ജനുവരിയിൽ സിറിയയിലെ തീവ്രവാദികൾക്ക് ആയുധങ്ങൾ കടത്തിയതായി ആരോപിക്കപ്പെട്ട അൽഖ്വയ്ദയുമായി ബന്ധമുള്ള തുർക്കി ചാരിറ്റി ഗ്രൂപ്പാണ് ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
തുര്‍ക്കിയുടെ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഫ്രീഡം ഹ്യൂമാനിറ്റേറിയന്‍ റിലീഫ് (ഐഎച്ച്എച്ച്) എന്ന പേരിലാണ് ഈ സംഘടന അറിയപ്പെടുന്നത്. ഐഎച്ച്എച്ച് സിറിയയിലെ തീവ്രവാദികള്‍ക്ക് 2014 ജനുവരിയില്‍ ആയുധം കടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. പിഎഫ്ഐയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ഇ എം അബ്ദുൾ റഹിമാൻ, പി കോയ എന്നിവർക്ക് ഇസ്താംബൂളിൽ ഐഎച്ച്എച്ച് സ്വകാര്യമായി സ്വീകരണം നല്‍കിയതായി നോർഡിക് മോണിറ്റർ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. തുര്‍ക്കി കേന്ദ്രീകരിച്ച് തീവ്രവാദം, റാഡിക്കൽ പ്രസ്ഥാനങ്ങൾ, അന്യമതവിദ്വേഷം, തീവ്രവാദം, കുറ്റകൃത്യങ്ങൾ, മറ്റ് പ്രസക്തമായ പ്രശ്നങ്ങൾ എന്നിവ ട്രാക്ക് ചെയ്യുന്ന ഒരു ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള നോർഡിക് മോണിറ്റർ.
English Summary: PFI has close ties to a radical Turkish group that allegedly supplied weapons to terrorists
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.